യുദ്ധവിമാനങ്ങളുമായി പാക് സൈന്യം സൗദിയിലെത്തി; ലക്ഷ്യം ഇറാനെ പ്രതിരോധിക്കലോ?



റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ പാകിസ്താന്‍ സൈനിക സംഘം യുദ്ധ വിമാനങ്ങളുമായി സൗദി അറേബ്യയിലെത്തി, പാക് സൈനിക സംഘം ധഹ്‌റാനിലെ കിങ് അബ്ദുല്‍ അസീസ് വ്യോമതാവളത്തില്‍ എത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറിന്റെ ഭാഗമായിട്ടാണ് പാക് സൈന്യത്തിന്റെ വരവെന്നും മന്ത്രാലയം വ്യക്തമാക്കി. ഇറാന്‍-യുഎസ് സംഘര്‍ഷത്തില്‍ പാകിസ്താന്‍ മധ്യസ്ഥത വഹിച്ചുകൊണ്ടിരിക്കെയാണിത്. യുഎസുമായുള്ള സംഘര്‍ഷത്തിനിടെ ഇറാന്‍ നിരവധി തവണ സൗദിയിലെ കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

2025 സെപ്റ്റംബര്‍ 17-ന് പാകിസ്താനും സൗദിയും തന്ത്രപരമായ പരസ്പര പ്രതിരോധ കരാറില്‍ ഒപ്പുവച്ചിരുന്നു. ഈ കരാര്‍ പ്രകാരം, ഏതെങ്കിലും ഒന്നിനെതിരെയുള്ള ആക്രമണം ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കപ്പെടുന്നു. ഇറാനെതിരെ സൗദി സൈനിക നടപടി സ്വീകരിക്കുകയാണെങ്കില്‍ പാകിസ്താനും ഒപ്പംചേരാന്‍ നിര്‍ബന്ധിതരാകും.

പാകിസ്താന്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍, സപ്പോര്‍ട്ടിങ് വിമാനങ്ങള്‍ എന്നിവയുമായിട്ടാണ് പാക് സൈന്യം എത്തിയതെന്ന് സൗദി മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.'ഇരു രാജ്യങ്ങളിലെയും സൈനികര്‍ക്കിടയില്‍ സംയുക്ത സൈനിക ഏകോപനം മെച്ചപ്പെടുത്തുക. പ്രവര്‍ത്തന സജ്ജീകരണം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം' പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media