ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിക്കുന്നത്. വിവിധ നഗരങ്ങളില്‍ പെട്രോളിന് 40 പൈസയും ഡീസലിന് 55 പൈസയുമാണ് ഉയര്‍ന്നത്. ഈ മാസം ഇത് 12-ാമത്തെ തവണയാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
12 ദിവസംകൊണ്ട് പെട്രോളിന് 3 രൂപ 16 പൈസയും ഡീസലിന് 3 രൂപ 85 പൈസയുമാണ് വര്‍ധിച്ചത്. കേരളത്തില്‍ പെട്രോള്‍ വില 95 രൂപയും ഡീസല്‍ വില 90 രൂപയും കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 95.42 രൂപയാണ് വില. ഡീസലിന് 90.63 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 93.35 രൂപയാണ് വില. ഡീസലിന് 88.62 രൂപയും.
കോഴിക്കോട് പെട്രോളിന് 93.75 രൂപയും ഡീസലിന് 89.04 രൂപയുമാണ് ഇന്നത്തെ വില. മെട്രോ നഗരമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93.44 രൂപയാണ് വില. ഡീസലിന് 84.32 രൂപയും. മുംബൈയില്‍ പെട്രോള്‍ വില 100 കടന്നേക്കും. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 99.71 രൂപയാണ് വില. ഡീസലിന് 91.71 രൂപയും.