യുഎഇയില്‍ മതങ്ങളെ അവഹേളിച്ചാല്‍ കടുത്ത ശിക്ഷ


യുഎഇയില്‍ മതങ്ങളെ അവഹേളിക്കുകയോ, മതവിദ്വേഷപ്രചരണം നടത്തുകയോ ചെയ്താല്‍ കടുത്തശിക്ഷയുണ്ടാകുമെന്നു മുന്നറിയിപ്പ്. 50 ലക്ഷം രൂപ മുതല്‍ നാലു കോടി രൂപ വരെ പിഴയീടാക്കുമെന്നു പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അഞ്ചു വര്‍ഷത്തേക്കാണ് ശിക്ഷാകാലയളവ്.
യുഎഇയില്‍ ഏതെങ്കിലും മതത്തേയോ മതാചാരങ്ങളേയോ അപകീര്‍ത്തിപ്പെടുത്തുക, അപമാനിക്കുക, വെല്ലുവിളിക്കുക, അനാദരവു കാണിക്കുക എന്നിവയെല്ലാം ദൈവനിന്ദയെന്ന കുറ്റകൃത്യമായി പരിഗണിച്ചായിരിക്കും ശിക്ഷയെന്നാണ് മുന്നറിയിപ്പ്.

 
യുഎഇയില്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ള മതപരമായ ചടങ്ങുകളോ ആചാരങ്ങളോ, അക്രമത്തിലൂടെയോ ഭീഷണിയിലൂടെയോ തടയാന്‍ ശ്രമിച്ചാലും ശിക്ഷയുണ്ടാകും. ഏതെങ്കിലും രീതിയില്‍ ഏതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങള്‍ നശിപ്പിക്കുകയോ, അവഹേളിക്കുകോ ചെയ്യരുത്.
അതേസമയം, ആരാധനാലയങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവ നശിപ്പിക്കുകയോ പവിത്രത നഷ്ടപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്താലും കുറ്റകൃത്യമായി പരിഗണിക്കും. എല്ലാ മതവിഭാഗങ്ങളിലെയും വിശ്വാസികള്‍ക്കു യുഎഇ സംരക്ഷണം ഉറപ്പുനല്‍കുന്നതായും അതിനാല്‍ മതവിദ്വേഷം, ദൈവനിന്ദ തുടങ്ങിയ പ്രവര്‍ത്തികള്‍ ശിക്ഷാര്‍ഹമാണെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

 
കുറ്റംതെളിഞ്ഞാല്‍ അഞ്ചു വര്‍ഷത്തെ തടവ്, അല്ലെങ്കില്‍ 2,50,000 ദിര്‍ഹം മുതല്‍ ഇരുപതു ലക്ഷം ദിര്‍ഹം വരെ പിഴ അല്ലെങ്കില്‍ പിഴയും തടവുശിക്ഷയും ഒരുമിച്ച് എന്നിങ്ങനെയായിരിക്കും 2015ലെ നിയമപ്രകാരമുള്ള ശിക്ഷ.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media