നിയമലംഘനം;ദുബൈയില്‍ 1,721 വാഹനങ്ങള്‍ പൊലീസ് കണ്ടുകെട്ടി.
നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് ദുബൈയില്‍ 1,721 വാഹനങ്ങള്‍ പൊലീസ് കണ്ടുകെട്ടിയതായി ദുബൈ പൊലീസ് അറിയിച്ചു. മോട്ടോര്‍ സൈക്കിളുകള്‍, ഇലക്ട്രിക് സ്‌കൂട്ടറുകള്‍, സൈക്കിളുകള്‍ അടങ്ങുന്ന 1,721 വാഹനങ്ങളാണ് ട്രാഫിക് ക്യാമ്പെയ്‌നിന്റെ ഭാഗമായി ദുബെയിലെ അല്‍ മുറഖാബത്ത് പൊലീസ് കണ്ടുകെട്ടിയത്.
റോഡ് സുരക്ഷ ഉറപ്പുവരുത്തുക, ട്രാഫിക് പരിക്കുകളുടെയും അനുബന്ധ മരണങ്ങളുടെയും എണ്ണം കുറയ്ക്കുക എന്നിവ ലക്ഷ്യം വെച്ച് കഴിഞ്ഞ വര്‍ഷമാണ് അല്‍ മുറഖാബത്ത് പൊലീസ് ട്രാഫിക് ക്യാമ്പെയ്ന്‍ ആരംഭിച്ചതെന്ന് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ അലി ഗാനിം പറഞ്ഞു. അശ്രദ്ധമായി വാഹനമോടിക്കുന്നതിനും, നമ്പര്‍ പ്ലേറ്റുകളില്ലാതെ വാഹനമോടിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നതിനും വാഹനത്തിന്റെ എഞ്ചിന്‍ പരിഷ്‌കരിക്കുന്നതിനും ട്രാഫിക് പിഴ ഈടാക്കും.
ജനറല്‍ ട്രാഫിക് പൊലീസിന്റെയും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും വെഹിക്കിള്‍ ട്രാക്കിംഗ് വിഭാഗത്തിന്റെയും സഹകരണത്തിലൂടെയാണ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. പദ്ധതിയിലൂടെ പ്രദേശത്തെ വാഹനാപകടങ്ങളും റോഡ് മരണങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് അലി ഗാനിം പറഞ്ഞു.