കോഴിക്കോട്; നഗരത്തിലെ സുഹൃത്തുകളുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച സീനിയര്‍ ഫോട്ടോ ജേണലിസ്റ്റ് ബഷീര്‍ അഹമ്മദിനെ അനുസ്മരിച്ചു. ആര്‍ട്ട് ഗാലറി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആര്‍. മോഹനന്‍ അധ്യക്ഷത വഹിച്ചു.
ഔദ്യോഗിക ബന്ധങ്ങള്‍ക്കപ്പുറത്ത് അസാധാരണമായ സ്‌നേഹ ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ബഷീര്‍ അഹമ്മദെന്ന് ആര്‍. മോഹനന്‍ പറഞ്ഞു. ഇ. സുധാകരന്‍, വിജരാഘവന്‍ പനങ്ങാട്, രത്‌നാകരന്‍, സഞ്ജയ്മാത്യു, കെ.പി.വിജയകുമാര്‍, കരീംദാസ്, സന്തോഷ് പാലക്കട, ബഷീര്‍ അഹമ്മദിന്റെ മകള്‍ ഷബ്‌നം എന്നിവര്‍ സംസാരിച്ചു