കോഴിക്കോട് : കോഴിക്കോട് എന്‍ഐടിയിലെ വിവിധ എം.ടെക്/എം. പ്ലാന്‍ പ്രോഗ്രാമുകളില്‍ (സെല്‍ഫ് സ്പോണ്‍സേര്‍ഡ്) ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള സ്‌പോട്ട് റൗണ്ട് അഡ്മിഷന്‍ 2024 ഓഗസ്റ്റ് 23-ന് നടത്തുന്നു. അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2024 ഓഗസ്റ്റ് 23ന് രാവിലെ 9.00 മണിക്ക് അതത് ഡിപ്പാര്‍ട്ട്മെന്റുകളില്‍ എത്തിച്ചേരേണ്ടതാണ്. തിരഞ്ഞെടുക്കപെടുന്നവര്‍ക്കുള്ള അഡ്മിഷന്‍ പ്രക്രിയ അതേദിവസം ഉച്ചയ്ക്ക് 2 മണിക്ക് ഭാസ്‌കര ഹാളില്‍ വെച്ച് നടത്തും. വിശദാംശങ്ങള്‍ക്ക്, ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് സന്ദര്‍ശിക്കുക: www. nitc.ac.in.