വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും കുതിച്ച് സൂചികകള്‍ വീണ്ടും പുതിയ ഉയരംകുറിച്ചു. വ്യാപാരത്തിനിടെ 61,963 നിലവാരത്തിലെത്തിയ സെന്‍സെക്സ് 460 പോയന്റ് നേട്ടത്തില്‍ 61,756ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫറ്റിയാകട്ടെ 18,542വരെ ഉയര്‍ന്നെങ്കിലും 138 പോയന്റ് നേട്ടത്തില്‍ 18,477ല്‍ ക്ലോസ് ചെയ്തു. ഏഴ് വ്യാപാര ദിനങ്ങളിലായി നിഫ്റ്റിയിലുണ്ടായ നേട്ടം 4.7 ശതമാനമാണ്.ചൈനീസ് ജിഡിപി, പണപ്പെരുപ്പ ഭീഷണി തുടങ്ങിയവ ആഗോള വിപണിയെ ദുര്‍ബലമാക്കിയെങ്കിലും അതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് സൂചികകള്‍ റെക്കോഡ് കുതിപ്പ് നടത്തിയത്.
സെന്‍സെക്‌സ് ഓഹരികളില്‍ ഇന്‍ഫോസിസ് 3 ശതമാനത്തോളം ഉയര്‍ന്നു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് (5.17 %), ഇന്‍ഫോസിസ് (4.79 %), ടെക് മഹീന്ദ്ര (3.65%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (3.32%) ടാറ്റ സ്റ്റീല്‍ (2.40%) തുടങ്ങിയ ഓഹരികളും നേട്ടത്തില്‍ മുന്നിലെത്തി. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഡോ.റെഡീസ് ലാബോറട്ടറീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികള്‍ കുതിപ്പില്‍ പങ്കാളികളായി. മെറ്റല്‍, പവര്‍, പൊതുമേഖല ബാങ്ക് തുടങ്ങിയവ 2-4 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതവും നേട്ടമുണ്ടാക്കി.