കോഴിക്കോട് മൊയ്തീന്‍ പള്ളി റോഡില്‍ ചെരുപ്പ് കടയ്ക്ക് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു
കോഴിക്കോട്: നഗരത്തില്‍ മൊയ്തീന്‍ പള്ളി റോഡില്‍ തീപിടുത്തം. വികെഎം ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ചെരിപ്പ് കടയ്ക്കാണ് തീപിടിച്ചത്. കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ചെരിപ്പ് കട സ്ഥിതി ചെയ്തിരുന്നത്. ഇവിടെയാണ് തീ പിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിന്‍ സ്ഥലത്ത് എത്തി. കെട്ടിടത്തില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.