ജനങ്ങളില്‍ അകല്‍ച്ചയുണ്ടാക്കി വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമം; സി പി ഐ എം
കോഴിക്കോട്: സമാധാന കേരളത്തെ ഇല്ലാതാക്കാന്‍ രണ്ട് വിഭാഗം വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് സി പി ഐ എം. മതവര്‍ഗീയത പരത്തി ജനങ്ങളില്‍ അകല്‍ച്ചയുണ്ടാക്കി വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ലക്ഷ്യമിടുന്നു. നിഷ്ടൂരമായ പരസ്പര കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു.ഇതിനിടെ ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ അപലപിച്ച് സ്പീക്കര്‍ എം ബി രാജേഷ്. ജനാധിപത്യ വാദികള്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ രംഗത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ഏറ്റുമുട്ടലിലേക്ക് നാടിനെ നയിക്കുന്നത് വര്‍ഗീയ ശക്തികളാണെന്നും സ്പീക്കര്‍ പ്രതികരിച്ചു.
അതേസമയം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.