'മരട്' മോഡല്‍ ഉത്തര്‍പ്രദേശിലും; നോയിഡയിലെ ഇരട്ട ടവറുകള്‍ പൊളിച്ചു മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ്



ദില്ലി:ഉത്തര്‍പ്രദേശ് നോയിഡയിലെ നാല്‍പത് നിലകളുള്ള ഇരട്ട ടവറുകള്‍ പൊളിച്ചു മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ്. നിയമവിരുദ്ധ നിര്‍മാണങ്ങളെ ശക്തമായി കൈകാര്യം ചെയ്യുമെന്ന് താക്കീത് നല്‍കിക്കൊണ്ടാണ് 'മരട്' മോഡല്‍ പൊളിക്കലിന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.


അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചുക്കൊണ്ടാണ് നടപടി. കെട്ടിട നിര്‍മാതാക്കളായ സൂപ്പര്‍ടെക് ബില്‍ഡേഴ്സ്, മൂന്ന് മാസത്തിനകം സ്വന്തം ചെലവില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണം. ഇരട്ട ടവറുകളില്‍ അപാര്‍ട്ട്മെന്റ് വാങ്ങിയവര്‍ക്ക് 12 ശതമാനം പലിശയോടെ തുക തിരിച്ചുകൊടുക്കണം. രണ്ട് മാസത്തിനകം കെട്ടിട ഉടമകള്‍ക്ക് തുക നല്‍കണമെന്നും കെട്ടിട നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന് രണ്ട് കോടി രൂപയും നല്‍കണം. അനധികൃത നിര്‍മാണത്തിന് പിന്നില്‍ കെട്ടിട നിര്‍മാതാക്കളും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുക്കെട്ടാണെന്നും കോടതി നിരീക്ഷിച്ചു. നഗരവത്ക്കണത്തിനിടയിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത സുപ്രിംകോടതി വിധിയില്‍ എടുത്തുപറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media