തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കനത്ത തോല്‍വി; പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കേരളത്തിലെ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വത്തിന് നല്‍കി. റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചതായി സമിതി ചെയര്‍മാന്‍ സി.വി ആനന്ദബോസ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ വീഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് റിപ്പോര്‍ട്ടിലെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് ഫണ്ടില്‍ ക്രമക്കേട് നടന്ന സംഭവത്തില്‍ പ്രധാനമന്ത്രി കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ഫണ്ട് ക്രമക്കേടിനെകുറിച്ച് നേരിട്ടന്വേഷിക്കുമെന്നും ഇത്തരം ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെടുത്തുമെന്നും പ്രധാനമന്ത്രി വിലയിരുത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ജനറല്‍ സെക്രട്ടറിമാരും പ്രധാനമന്ത്രിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.