കോഴിക്കോട്: യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന മാറ്റവുമായി ് ഐആര്‍സിടിസി. ടിക്കറ്റ് റദ്ദാക്കാതെ തന്നെ ഒരു വ്യക്തിക്ക് ഇനി യാത്ര തീയതിയില്‍ മാറ്റം വരുത്താം. ഇങ്ങനെ തീയതിയില്‍ മാറ്റം വരുത്തുന്നതിന് അധിക പണം നല്‍കേണ്ടതില്ല.ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്താലും പലപ്പോഴും യാത്ര തീയതികളില്‍ മാറ്റം വന്നേക്കാം. ഈ സാഹചര്യങ്ങളില്‍ സാധാരണയായി ടിക്കറ്റ് റദ്ദാക്കിയ ശേഷം പുതിയ ടിക്കറ്റ് എടുക്കുകയായിരുന്നു ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ ടിക്കറ്റ് റദ്ദാക്കിയ ചാര്‍ജ് നല്‍കേണ്ടി വരും. ഇതില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഇന്ത്യന്‍ റയില്‍വേ.
ടിക്കറ്റ് ക്യാന്‍സലേഷന്‍ ആവശ്യമില്ലാതെ തന്നെ നിങ്ങളുടെ ടിക്കറ്റിന്റെ യാത്രാ സമയം പരിഷ്‌കരിക്കാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്കുണ്ട്. ഇതിനായി ട്രെയിന്‍ പുറപ്പെടുന്നതിന് ഏകദേശം 48 മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ കൗണ്ടറില്‍ നിങ്ങളുടെ സ്ഥിരീകരിച്ച ടിക്കറ്റ് സറണ്ടര്‍ ചെയ്താല്‍ മതിയാകും.
ഒരിക്കല്‍ ടിക്കറ്റ് സമര്‍പ്പിച്ചുകഴിഞ്ഞാല്‍, ഒരു പുതിയ യാത്രാ തീയതിയ്ക്കായി അപേക്ഷിക്കാം. കൂടാതെ, യാത്രക്കാരന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ടിക്കറ്റ് ഉയര്‍ന്ന ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരമുണ്ട്. അപേക്ഷ ലഭിച്ചാല്‍, ഇന്ത്യന്‍ റെയില്‍വേ യാത്രാ തീയതിയിലും ക്ലാസിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.തീയതി മാറ്റുന്നതിന് അധിക നിരക്ക് ഈടാക്കില്ല. എന്നാല്‍ ക്ലാസ് മാറ്റാന്‍ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അതിന് എത്ര നിരക്ക് വരുന്നുവോ അത് ഈടാക്കും. അതായത് ഉയര്‍ന്ന ക്ലാസ് തിരഞ്ഞെടുക്കുമ്പോള്‍ നിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. ഐആര്‌സിടിസിയുടെ സൗകര്യപ്രദമായ നടപടിക്രമം ഉപയോഗിച്ച്, ഇനി മുതല്‍ യാത്രാ പദ്ധതികളില്‍ മാറ്റം വരുത്തുന്നത് തടസ്സരഹിതമാകും.