ലോകത്തിലെ ഏറ്റവും വിലയേറിയ റം; വില 25 ലക്ഷം രൂപ
കോഴിക്കോട്: ലോകത്തിലെ ഏറ്റവും വിലയേറിയ റമ്മിന്റെ വില കേള്‍ക്കണോ. 25.59 ലക്ഷം രൂപ. തടികൊണ്ട് തീര്‍ത്ത പ്രത്യേക പെട്ടിയിലാണ് റം സൂക്ഷിച്ചിരിയ്ക്കുന്നത്. കരീബിയന്‍ രാജ്യമായ ട്രിനിഡാഡ് ആന്‍ഡ് ടൊബേഗോയുടെ 50-ാം സ്വാതന്ത്ര്യം ആഘോഷിയ്ക്കുന്ന വേളയിലാണ് ഇത് പുറത്തിറക്കിയത്. 2012-ല്‍ ആയിരുന്നു ഇത്.
20 കുപ്പികള്‍ മാത്രമാണ് പുറത്തിറക്കിയതെങ്കിലും എല്ലാം 25 ലക്ഷത്തിലേറെ രൂപയ്ക്ക് വിറ്റഴിയുകയായിരുന്നു. ഓരോ 500 മില്ലി ക്രിസ്റ്റല്‍ കുപ്പിയും ലണ്ടനിലെ ആസ്‌പ്രേ പ്രത്യേകമായി നിര്‍മിച്ചതാണ്, സില്‍ക്ക്, വെല്‍വെറ്റ് എന്നിവകൊണ്ട് മനോഹരമായി പൊതിഞ്ഞിരിയ്ക്കുന്നതാണ് ഇതിന്റെ വുഡന്‍ ബോക്‌സ്.. സ്റ്റെര്‍ലിംഗ് വെള്ളി കൊണ്ടാണ് സ്റ്റോപ്പര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
10 കരകൗശല വിദഗ്ധര്‍ 560 മണിയ്ക്കൂര്‍ കൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്, കാഴ്ചയ്ക്ക് ഏറെ മനോഹരമാണിത്. ലോകത്തിലെ ഏറ്റവും വലിയ റം നിര്‍മാതാക്കളായ അംഗോസ്റ്റുറയുടെ സവിശേഷ ഉത്പന്നമായാണ് ലെഗസി അറിയപ്പെടുന്നത്. ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും മികച്ച റം കൂടെയാണിതെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാത്തുന്നത്. സമാനതകളില്ലാതെ, പ്രത്യേക രീതിയിലാണ് ഇതിന്റെ നിര്‍മാണം.
വെള്ളം, പഴങ്ങള്‍, വാനില, തേന്‍, തുടങ്ങിവയുടെ സുഗന്ധവും, ഉണങ്ങിയ പഴങ്ങളുടെ രുചിയും ഒക്കെ ഉള്‍പ്പെടുത്തിയാണ് ഈ ലിമിറ്റഡ് എഡിഷന്‍ റമ്മിന്റെ നിര്‍മാണം. യുഎസ് വിപണിയില്‍ 3 ബോട്ടിലുകള്‍ 25,000 ഡോളര്‍ വീതം ഈടാക്കിയാണ് വിറ്റഴിച്ചത്.