സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചു. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 35,920 രൂപയാണ് വില. ഒരു ഗ്രാമിന് 4,490 രൂപയും. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1,843.19 ഡോളറാണ് വില.
വെള്ളിയാഴ്ച അക്ഷയ തൃത്രീയ ദിനത്തിലും സ്വര്‍ണ വില വര്‍ധിച്ചിരുന്നു. 120 രൂപ വര്‍ധിച്ച് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 35,720 രൂപയായിരുന്നു വില. രണ്ട് ദിവസംകൊണ്ട് പവന് 320 രൂപയാണ് ഉയര്‍ന്നത്. സംസ്ഥാനത്ത് മെയ് ആറ് മുതലാണ് സ്വര്‍ണ വില കൂടാന്‍ തുടങ്ങിയത്. പത്ത് ദിവസംകൊണ്ട് സ്വര്‍ണത്തിന് 880 രൂപയാണ് കൂടിയത്.