വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായിരുന്നു: നേഹ ധൂപിയ
 



മുംബൈ: നടന്‍ അംഗദ് ബേദിയുമായുള്ള നേഹ ധൂപിയയുടെ വിവാഹം പെട്ടെന്ന് നടന്നത് ഏറെ അഭ്യൂഹങ്ങള്‍ ആ സമയത്ത് ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായതിനെ കുറിച്ചും അത് സംബന്ധിച്ച മാതാപിതാക്കളുടെ പ്രതികരണത്തെ കുറിച്ചും തുറന്നു പറയുകയാണ് നേഹ ധൂപിയ. ഒരു അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ സംഭവങ്ങള്‍ താരം വെളിപ്പെടുത്തിയത്.

2018 മെയ് 10 നാണ് ഒരു ഗുരുദ്വാരയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍  അംഗദ് ബേദിയെ നേഹ ധൂപിയ വിവാഹം കഴിച്ചത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഈ വാര്‍ത്ത. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു കൂട്ടം ചിത്രങ്ങള്‍ പങ്കിട്ടാണ് ഈ വിവരം ലോകത്തോട് അറിയിച്ചത്. തുടര്‍ന്ന് ആ വര്‍ഷം നവംബറില്‍ നേഹ  മകള്‍ മെഹര്‍ ധൂപിയ ബേദിക്ക് ജന്മം നല്‍കി. 2021ല്‍ ജനിച്ച ഗുരിഖ് സിംഗ് ധൂപിയ ബേദി എന്നൊരു മകനും നേഹ അംഗദ് ദമ്പതികള്‍ക്കുണ്ട്.


ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍, വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായതിനെ കുറിച്ചും തന്റെ വീട്ടുകാരോട് താന്‍ വാര്‍ത്ത നല്‍കിയതിനെ കുറിച്ചും നേഹ തുറന്നുപറഞ്ഞു.  'ഞങ്ങള്‍ക്ക് ഒരു നോണ്‍ ലീനിയര്‍ കല്യാണമാണ് നടത്തിയത്. ഞങ്ങള്‍ വിവാഹിതരാകുന്നതിന് മുമ്പ് ഞാന്‍ ഗര്‍ഭിണിയായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഇത് എന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അത് ആശങ്കയിലാക്കി. വീട്ടുകാര്‍  എനിക്ക് രണ്ടര ദിവസത്തെ സമയം അനുവദിച്ചു, മുംബൈയില്‍ പോയി വിവാഹം കഴിക്കാന്‍.പക്ഷെ 72 മണിക്കൂറില്‍ ഞങ്ങള്‍ ഒരു തീരുമാനിച്ചു . നമുക്ക് വിവാഹം കഴിക്കാം' - നേഹ പറയുന്നു. 

തന്റെ ഗര്‍ഭധാരണത്തെക്കുറിച്ച് നിരവധി മോശം കമന്റുകള്‍ വന്നിരുന്നതായും നേഹ ഇതേ അഭിമുഖത്തില്‍ പറയുന്നുണ്ട്. ''എന്റെ തീരുമാനങ്ങള്‍ ആരെയും വേദനിപ്പിക്കുന്നതല്ല. അതിനാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതും നിങ്ങള്‍ ഇഷ്ടപ്പെടുന്നതുമായ കാര്യങ്ങള്‍ ഞങ്ങള്‍  ഞങ്ങള്‍ക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് നോക്കുന്നതും ഒരു ദോഷവുമില്ല,'' താരം കൂട്ടിച്ചേര്‍ത്തു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media