ദില്ലി: 2024 ജനുവരി മൂന്നാം വാരത്തോടെ ശ്രീരാമവിഗ്രഹം സ്ഥാപിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പറഞ്ഞു. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം 70% പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ ഉദഘാടനം നിരവര്‍ഹിക്കും.പി ടി ഐയുടെ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു ഒരു പരിപാടിക്ക് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിന്റെ നിര്‍മ്മാണവും 2024 ലെ പൊതുതെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''രാമക്ഷേത്രത്തിന്റെ 70 ശതമാനം പണിയും പൂര്‍ത്തിയായി. 2024 ജനുവരി മൂന്നാം വാരത്തോടെ ശ്രീരാമവിഗ്രഹം സ്ഥാപിക്കും. അന്നുമുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താനും ആരാധന നടത്താനുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും-'' ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പറഞ്ഞു.
രാം ലല്ലയുടെ പ്രതിഷ്ഠ യഥാര്‍ത്ഥ സ്ഥാനത്തേക്ക് മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വിഗ്രഹം യഥാര്‍ത്ഥ സ്ഥാനത്തേക്ക് മാറ്റിയതിന് ശേഷവും ക്ഷേത്രത്തിന്റെ പണി തുടരും. ജനുവരിക്ക് മുമ്പ് ശ്രീകോവിലിന്റെയും ഒന്നാം നിലയുടെയും ദര്‍ശനത്തിനുള്ള ക്രമീകരണങ്ങളുടെയും ജോലികള്‍ പൂര്‍ത്തിയാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നുംഅദ്ദേഹം പറഞ്ഞു.