എൻ.രാജേഷ് സ്മാരക ട്രസ്റ്റ് രൂപവത്കരിച്ചു
കോഴിക്കോട്: അകാലത്തിൽ അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗവുമായിരുന്ന എൻ. രാജേഷിെൻറ ഓർമകൾ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനായി എൻ രാജേഷ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ചു.
കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡൻറ് എം.ഫിറോസ്ഖാൻ ചെയർമാനും ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോണി കാഞ്ഞിരത്തിങ്കൽ വൈസ് ചെയർമാനും കമാൽ വരദൂർ സെക്രട്ടറിയും കെ.സി.റിയാസ് ട്രഷററുമായ ട്രസ്റ്റിൽ കെ.ബാബുരാജ്, സി.വിനോദ്ചന്ദ്രൻ, ശ്രീമനോജ്, അഡ്വ.മനോഹരൻ, പി.പി.ജുനൂബ് എന്നിവർ അംഗങ്ങളാണ്.
പ്രസ് ക്ലബ്ബിൽ രാജേഷിെൻറ സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തുചേർന്ന രൂപവത്കരണ യോഗത്തിൽ എം.ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് അംഗങ്ങൾക്ക് പുറമെ എൻ.പി.രാജേന്ദ്രൻ, കെ.പ്രേംനാഥ്, പി.എ.അബ്ദുൽ ഗഫൂർ, പി.ജെ.ജോഷ്വ, പി.വി.കുട്ടൻ, പി.വിപുൽനാഥ്, മധുസൂദനൻ കർത്ത, ഹാഷിം എളമരം, സജിത്കുമാർ, വി.ഇ.ബാലകൃഷ്ണൻ, തുടങ്ങിയവർ സംബന്ധിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ്.രാകേഷ് സ്വാഗതവും ട്രഷറർ .ഇ.പി മുഹമ്മദ് നന്ദിയും പറഞ്ഞു.