10,900 കോടി രൂപയുടെ  ഭക്ഷ്യ സംസ്കരണ പി‌എൽ‌ഐ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി


അഞ്ചുവർഷത്തിനിടയിൽ 10,900 കോടി രൂപയുടെ സാമ്പത്തിക വിഹിതം അനുവദിച്ച ഈ പദ്ധതി കർഷകർക്ക്  മികച്ച വില ലഭിക്കാൻ സഹായിക്കുന്നതിനും കാർഷിക ഉൽ‌പന്നങ്ങൾ പാഴാക്കുന്നത് കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നു. ഒപ്പം 250,000 ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോള, ആഭ്യന്തര കമ്പനികളിൽ നിന്ന് നിക്ഷേപം ആകർഷിക്കുന്നതിനും  ഈ പദ്ധതി ലക്ഷ്യമിടുന്നു.

കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പദ്ധതിക്ക്  അംഗീകാരം നൽകിയത് . കഴിഞ്ഞ വർഷം നവംബർ 11 ന് ഇന്ത്യൻ സർക്കാർ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി‌എൽ‌ഐ) പദ്ധതി പ്രഖ്യാപിച്ചിരുന്നു, ഇത് ഭക്ഷ്യ ഉൽപന്നങ്ങൾ ഉൾപ്പെടെ 10 മേഖലകളിലെ നിർമ്മാതാക്കൾക്ക്  1.97 ട്രില്യൺ രൂപയുടെ ആനുകൂല്യങ്ങൾ വാഗ്ദാനം ഉറപ്പു നൽകിയിരുന്നു .

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media