പഴയ കാറുകളുടെ ആര്‍സി പുതുക്കാന്‍ ഇനി ചിലവേറും.
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള നിരക്ക് കുത്തനെ കൂട്ടാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ . കാരണം 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള നിരക്ക് കുത്തനെ കൂട്ടാനുള്ള തീരുമാനത്തിലാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഉടമകള്‍ കൂടുതല്‍ പണം ചിലവഴിക്കേണ്ടതായി വരും.
ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പൊളിക്കല്‍ നയത്തിന്റെ (സ്‌ക്രാപ്പേജ് പോളിസി) ഭാഗമായാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. കരട് നിയമം പ്രകാരം ഒക്ടോബര്‍ മുതല്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ ഉടമസ്ഥര്‍ 5,000 രൂപ മുടക്കണം. ഇപ്പോഴുള്ള നിരക്കിനെക്കാള്‍ എട്ടു മടങ്ങ് കൂടുതലാണിത്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഇരുചക്ര മോട്ടോര്‍ വാഹനങ്ങള്‍ക്ക് 1,000 രൂപയായിരിക്കും ഒക്ടോബര്‍ രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഫീസ്. കേവലം സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമല്ല, വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കലിനും ഒക്ടോബര്‍ മുതല്‍ നിരക്ക് വര്‍ധിക്കും. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസ്, ട്രക്ക് എന്നിവയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ 12,500 രൂപയായിരിക്കും ഫീസ്. മുചക്ര വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ ഉടമസ്ഥര്‍ 2,500 രൂപ നല്‍കേണ്ടതായി വരും. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ വേണമെങ്കില്‍ ഉടമസ്ഥര്‍ 200 രൂപ അധിക നിരക്കും നല്‍കണം. സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വൈകിയാല്‍ 300 രൂപ മുതല്‍ 500 രൂപ വരെ പ്രതിമാസം അടിസ്ഥാനപ്പെടുത്തി പിഴ ഈടാക്കാനും പുതിയ നിയമത്തില്‍ ശുപാര്‍ശയുണ്ട്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വൈകിയാല്‍ പ്രതിദിനം 50 രൂപയെന്ന അടിസ്ഥാനത്തിലായിരിക്കും പിഴ ഒരുങ്ങുക. നിര്‍ദ്ദിഷ്ട കാലാവധി പിന്നിടുന്ന വാഹനങ്ങള്‍ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കാന്‍ ഉടമകള്‍ ബാധ്യസ്തരാണ്. ഓട്ടോമാറ്റിക് സൗകര്യമുള്ള ഫിറ്റ്നസ് കേന്ദ്രങ്ങള്‍ വഴി ഈ വാഹനങ്ങള്‍ വിശദമായി പരിശോധിക്കപ്പെടും. ഒരു വാഹനം മൂന്നുതവണ ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ പ്രസ്തുത വാഹനം നിര്‍ബന്ധമായും പൊളിക്കപ്പെടും. മാത്രമല്ല, പഴയ വാഹനം കൊണ്ടുനടക്കുന്നവരില്‍ നിന്ന് ഹരിതനികുതിയും ഈടാക്കും.