ദില്ലിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
പിടികൂടിയത് 2500 കോടിയുടെ ഹെറോയിന്‍
ദില്ലി: ദില്ലിയില്‍ വന്‍ മയക്കുമരുന്നു വേട്ട. 2500 കോടിയിലധികം വിലവരുന്ന 350 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ നാലു പേരെ ദില്ലി പോലീസ് അറസ്റ്റു ചെയ്തു. പിടിയിലായവര്‍ അന്താരാഷ്ട്ര മയക്കു മരുന്നു കടത്ത് സംഘത്തിലെ കണ്ണികളാണ്. ഡല്‍ഹി പോലീസ് ഇതുവരെ പിടികൂടിയതില്‍ വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ഡല്‍ഹി പോലീസിലെ സ്‌പെഷല്‍ വിംഗാണ് ഈ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്.