മുഖ്യമന്ത്രി ചാന്‍സലറായിട്ട് എന്തുകാണിക്കാനാണ്: മുല്ലപ്പള്ളി


കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലറായിട്ട് എന്ത് കാണിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ധാര്‍മികതയുണ്ടെങ്കില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജിവച്ച് പോവുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സര്‍വകലാശാലകളിലെ വിവാദനിയമനങ്ങളിലെ തര്‍ക്കങ്ങളില്‍, ഗവര്‍ണര്‍ക്കും പിഴവുപറ്റിയെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറയുന്നതെങ്കില്‍ ഗവര്‍ണര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നാണ് മുല്ലപ്പള്ളി പറയുന്നത്.

ചാന്‍സലറാകാന്‍ ഗവര്‍ണര്‍തന്നെയാണ് യോഗ്യനെന്ന് മുല്ലപ്പള്ളി വ്യക്തമാക്കുന്നു. സര്‍വകലാശാലകളില്‍ സിപിഎം ബന്ധുനിയമനങ്ങള്‍ നടത്തുകയാണ്. ഇത് അംഗീകരിക്കാനാവില്ല. സിപിഎം പലയിടത്തും നടത്തുന്നത് സുതാര്യതയില്ലാത്ത നിയമനങ്ങളാണ്. 

വിവാദത്തില്‍ ഗവര്‍ണര്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്നും, ഉന്നതവിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയ ഇടപെടല്‍ ഉചിതമല്ലെന്നും അനധികൃതമായി സര്‍വകലാശാലകളില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നത് അംഗീകരിക്കാന്‍ സാധ്യമല്ലെന്നും, ഇതുമായി നടക്കുന്ന പല വിവാദങ്ങളിലും കഴമ്പുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കുന്നു. 

കണ്ണൂര്‍ വിസി നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ഗവര്‍ണര്‍ക്കും പ്രതിപക്ഷത്തിനും ശക്തമായ മറുപടി നല്‍കാനാണ് സിപിഎം നീക്കം. അതേ സമയം മന്ത്രി ബിന്ദുവിന്റെ രാജിയാവശ്യപ്പെട്ട് സമരം കടുപ്പിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. സമരവും നിയമനടപടികളുമായാണ് മുന്നോട്ട് പോകലാണ് ലക്ഷ്യമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ തന്നെ വ്യക്തമാക്കി. സര്‍ക്കാറിനൊപ്പം സമ്മര്‍ദ്ദത്തിന് വഴങ്ങിയതിന് ഗവര്‍ണറെയും വിമര്‍ശിക്കുന്നു യുഡിഎഫ്. എന്നാല്‍ ഈ നിലപാടിന് വിരുദ്ധമായി താന്‍ ഗവര്‍ണര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നാണ് മുല്ലപ്പള്ളി പറയുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media