മലപ്പുറം: മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 9 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്. 13 പേരുടെ സാമ്പിളുകളാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരില്‍ 9 പേരുടെ ഫലം വന്നു. എല്ലാവരും നിപ നെഗറ്റീവാണ്. മരിച്ച 14കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 406 പേരാണുളളത്. ഇവരില്‍ 194 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തിലുണ്ട്. ഇവരില്‍ 139 പേര്‍ ആരാഗ്യ പ്രവര്‍ത്തകരാണ്. നിപബാധിച്ച് 14കാരന്‍ മരിച്ച പ്രദേശത്തെ 7239 വീടുകളില്‍ സര്‍വേ നടത്തി. 439 പേര്‍ പനിബാധിതരാണ്. ഇതില്‍ 4 പേര്‍ കുട്ടിയുമായി സമ്പര്‍ക്കമുള്ളവരാണ്. 2023 ല്‍ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചത്.