കോഴിക്കോട്: കേരളത്തിലെ ജയിലുകളില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിയുന്നത് 20 പേര്‍. വധശിക്ഷ നടപ്പാക്കുന്നതു കുറഞ്ഞതു കാരണം കേരളത്തില്‍ ഇപ്പോള്‍ ആരാച്ചാരുമില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ 4, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ 4, വിയ്യൂര്‍ അതീവ സുരക്ഷാ ജയില്‍ 3, തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ 9, എന്നിങ്ങനെയാണ് വധശിക്ഷ വിധിക്കപ്പെട്ടു കഴിയുന്നവരെ പാര്‍പ്പിച്ചിരിക്കുന്നത്. കേരളത്തില്‍ കണ്ണൂര്‍, തിരുവനന്തപുരം ജയിലുകളിലാണ് കഴുമരങ്ങളുള്ളത്.
കണ്ണൂര്‍ ജയിലില്‍ അവസാനമായി തൂക്കിലേറ്റിയത് 1991ല്‍ റിപ്പര്‍ ചന്ദ്രനെയാണ്. തിരുവനന്തപുരം ജയിലില്‍ 1974ല്‍ കളിയിക്കാവിള സ്വദേശി അഴകേശനെയും. എറണാകുളത്ത് നിയമ വിദ്യാര്‍ത്ഥിനിയെകൊലപ്പെടുത്തിയ ആസാം സ്വദേശി മുഹമ്മദ് അമിറുള്‍ ഇസ്ലാം, ചെങ്ങന്നൂരിലെ ഇരട്ടകൊലപാതകം നടത്തിയ ബംഗ്ലാദേശ് പൗരന്‍ ലബലു ഹസന്‍, ആറ്റിങ്ങല്‍ ഇരട്ട കൊലക്കേസിലെ നിനോ മാത്യു തുടങ്ങിയവരെല്ലാം വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുടെ കൂട്ടത്തിലുണ്ട്.
വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ ജയില്‍ തിരിച്ച്
തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍: അജിത് കുമാര്‍ എന്ന സോജു, അനില്‍ കുമാര്‍ എന്ന ജാക്ക് അനില്‍, നിനോ മാത്യു, ഗിരീഷ്, അനില്‍ കുമാര്‍ എന്ന കൊളുത്തു ബിനു, അരുണ്‍ ശശി. കെ.ജിതകുമാര്‍,സുധീഷ്, ലബലു ഹസന്‍
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍:രാജേന്ദ്രന്‍, നരേന്ദ്ര കുമാര്‍, പരിമാള്‍ സാഹു, വിശ്വനന്ദന്‍,
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍: ജോമോന്‍, മുഹമ്മദ് അമിറുള്‍ ഇസ്ലാം, ര്ജ്ഞിത്ത് സുനില്‍ കുമാര്‍
വിയ്യൂര്‍ അതീവ സുരക്ഷാ ജയില്‍: റജി കുമാര്‍, അബ്ദുള്‍ നാസര്‍, തോമസ് ചാക്കോ.