അർബുദ അതിജീവനത്തിന് കൈകോർക്കാനായി "വാക്കത്തോൺ'


കോഴിക്കോട്: അർബുദ അതിജീവനത്തിൽ കൂട്ടായ്മയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി  ലോക ക്യാൻസർ ദിനത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്ത വാക്കത്തോൺ. പുതിയ കാലത്തെ ആരോഗ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യം ചർച്ച ചെയ്ത പരിപാടിയിൽ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു.

അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടും ബേബി മെമ്മോറിയൽ ആശുപത്രിയും മലബാർ ക്യാൻസർ കെയർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് ടൗൺ സബ്ഡിവിഷൻ എസിപി സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ലയൺസ് പാർക്കിനു മുന്നിൽ ആരംഭിച്ച വാക്കത്തോൺ കോർപ്പറേഷൻ ഓഫിസിനു മുന്നിൽ സമാപിച്ചു.  

ബീച്ച് സാംസ്കാരിക വേദിക്കു സമീപം സംഘടിപ്പിച ചടങ്ങിൽ എംസിസിഎഫ് ലോഗോ പ്രകാശനവും നടന്നു. ബിഎംഎച്ച് സിഇഒ ഗ്രേസി മത്തായി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

ഡോ. രവീന്ദ്രൻ സി. എം. എസ്, ഡോ. ധന്യ, ഡോ. സൗഫീജ്,  ഡോ. അജ്മൽ, എഒഐ സോണൽ ഡയറക്റ്റർ കൃഷ്ണദാസ് എം.എൻ, ഡോ. ആനി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media