പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി: സിപിഎം ക്ഷണത്തില്‍ മുസ്ലിം ലീഗിന്റെ തീരുമാനം നാളെ, നേതൃതലത്തില്‍ കൂടിയാലോചന


 



കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാനുള്ള ക്ഷണത്തില്‍ മുസ്ലിം ലീഗ് നേതൃത്വം നാളെ തീരുമാനമെടുക്കും. ഏക സിവില്‍ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയ വിഷയമല്ല മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്‌നമാണ് പലസ്തീന്‍ വിഷയമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് എം കെ മുനീര്‍ പ്രതികരിച്ചു. വിഷയത്തില്‍ ലീഗിന്റെ നിലപാടിനെ പ്രശംസിച്ച് എ.കെ ബാലനും രംഗത്ത് വന്നു.

വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുസ്ലിം ലീഗാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതെന്ന് പറഞ്ഞ എംകെ മുനീര്‍, പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നും വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടി കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തണോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം.  മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ മുസ്ലിം ലീഗ് ഇടപെടേണ്ട കാര്യമില്ല. സിപിഎമ്മിന്റെ തന്ത്രങ്ങളെ കുറിച്ച് ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്നും അതിനുള്ള സമയമല്ലെന്നും മുനീര്‍ വ്യക്തമാക്കി. പാര്‍ട്ടി ആലോചനാ യോഗം നടത്തിയില്ല. പാര്‍ട്ടിയില്‍ ആലോചിക്കാതെ തീരുമാനം എടുക്കാനാകില്ല. കെ സുധാകരന് മറുപടിയില്ലെന്ന് പറഞ്ഞ അദ്ദേഹം ലീഗെന്നും യുഡിഎഫിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സിനെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും എംകെ മുനീര്‍ പറഞ്ഞു. പൊതുപരിപാടി കോണ്‍ഗ്രസ് തീരുമാനിക്കേണ്ടതാണ്.  വ്യക്തിപരമായ തീരുമാനം അല്ല ഇവിടെ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media