ആപ്പിള്‍ ദീപാവലി ഓഫര്‍; ഐഫോണ്‍12 വാങ്ങുന്നവര്‍ക്ക് എയര്‍പോഡ്‌സ് സൗജന്യം


അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ ദീപാവലി ഓഫര്‍ പ്രഖ്യാപിച്ചു. ആപ്പിള്‍ ഇന്ത്യ സ്റ്റോറില്‍ നിന്നും ഐഫോണ്‍ 12 ശ്രേണിയിലെ ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി മോഡലുകള്‍ വാങ്ങുന്നവര്‍ക്ക് 14,900 രൂപ വിലയുള്ള എയര്‍പോഡ്‌സ് ആണ് ആപ്പിള്‍ സൗജന്യമായി നല്‍കുക.

കഴിഞ്ഞ മാസം പകുതിയോടെ ആപ്പിള്‍ ഐഫോണ്‍ 13 ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഒപ്പം ഐഫോണ്‍ 12 മോഡലുകളുടെ വില 10,000 രൂപയോളം കുറച്ചിരുന്നു. ഐഫോണ്‍ 12ന്റെ 64 ജിബി സ്റ്റോറേജ് ഓപ്ഷന് 65,900 രൂപയാണ് പുതിയ വില. 128 ജിബി പതിപ്പിന്റെ വില അതെ സമയം 70,900 രൂപയായും 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 80,900 രൂപയായും കുറഞ്ഞിട്ടുണ്ട്. ഐഫോണ്‍ 12 മിനിയുടെ 64 ജിബി സ്റ്റോറേജ് വേരിയന്റിന് 59,900 രൂപയാണ് പുതിയ വില. 128 ജിബി സ്റ്റോറേജ് വേരിയന്റിന് വില ഇപ്പോള്‍ 64,900 രൂപയും, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില ഇപ്പോള്‍ 74,900 രൂപയായും കുറഞ്ഞിട്ടുണ്ട്. ഈ വിലയ്ക്കാണ് ഇപ്പോള്‍ ആപ്പിള്‍ ഇന്ത്യ സ്റ്റോറില്‍ ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി ഫോണുകള്‍ വില്‍ക്കുന്നത്.

ദീപാവലി ഓഫറിന്റെ ഭാഗമായി ആപ്പിള്‍ ഇന്ത്യ സ്റ്റോറില്‍ ഇനി ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി ഫോണുകളുടെ വില കുറയാനുള്ള സാദ്ധ്യതയില്ല. എയര്‍പോഡ്‌സ് സൗജന്യമായി ലഭിക്കുന്നത് മാത്രമാണ് ഓഫര്‍. അതെ സമയം പഴയ ആപ്പിള്‍ ഐഫോണ്‍ അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള സൗകര്യം ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. ഐഫോണ്‍ 8 മുതലുള്ള ഐഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 46,120 രൂപ വരെ കിഴിവ് ലഭിക്കും.

ഫോണുകള്‍ വാങ്ങാന്‍ ഇഎംഐ സൗകര്യവും ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. ഐഫോണ്‍ 12 മിനിക്ക് പ്രതിമാസം 7,050 രൂപ മുതല്‍ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനും, ഐഫോണ്‍ 12ന് പ്രതിമാസം 7,756 രൂപയില്‍ ആരംഭിക്കുന്ന എംഎംഐ ഓപ്ഷനുമാണ് ഒരുക്കിയിരിക്കുന്നത്. അതെ സമയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയ്ലില്‍ 49,999 രൂപയ്ക്ക് ഐഫോണ്‍ 12 വാങ്ങാനുള്ള അവസരമുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media