സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ല; മാഹിയില്‍ ഇതിലും കൂടുതലുണ്ടെന്ന് ഹൈക്കോടതി.


കൊച്ചി: സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ലെന്ന് ഹൈക്കോടതി. മാഹിയില്‍ ഇതിലും കൂടുതലുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ രണ്ടായിരം മദ്യ ഷോപ്പുകള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ 300 എണ്ണം മാത്രമേ ഉള്ളൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. എണ്ണം കുറവായതിനാല്‍ മദ്യ വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാനും മറ്റ് അടിസ്ഥാന കാര്യങ്ങള്‍ വികസിപ്പിക്കാനും നടപടിയെടുക്കാമല്ലോ എന്നും ഹൈക്കോടതി ചോദിച്ചു.


അതേസമയം, മദ്യ വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് എക്‌സൈസ് കമ്മീഷണര്‍ കോടതിയെ അറിയിച്ചു. കനത്ത തിരക്കും നീണ്ട ക്യൂവും ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയ രണ്ട് മദ്യ വില്പനശാലകള്‍ പൂട്ടിയതായും ബെവ്‌കോ അറിയിച്ചു.

വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രം പങ്കെടുക്കുമ്പോള്‍ ബിവറേജസിനു മുന്നില്‍ നൂറുകണക്കിനാളുകളെ അനുവദിക്കുന്നുവെന്നായിരുന്നു നേരത്തെ കോടതിയുടെ വിമര്‍ശനം. തിരക്ക് നിയന്ത്രിക്കുവാനായി വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ എക്‌സൈസ് കമ്മീഷണര്‍ക്കും ബെവ്‌കോ സി.എം.ഡിയ്ക്കും കോടതി നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media