കോഴിക്കോട്: മുണ്ടക്കൈ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടതിനു പിന്നാലെ അപകടത്തില്‍ പ്രതിശ്രുത വരന്‍ ജെന്‍സണ്‍ കൂടെ നഷ്ടപ്പെട്ടതോടെ വീണ്ടും ഏകയായ ശ്രുതിക്ക് പുന്തുണയുമായി ബോചെ. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രുതിയെ സന്ദര്‍ശിച്ച് ഏകയല്ലെന്നും സഹോദരനായി താനുണ്ടാവുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.ബോചെ ചാരിറ്റബിള്‍ ട്രസ്റ്റ് വയനാട് യൂണിറ്റ് മുഖേന ശ്രൂതിക്ക് വീടുവച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ച ബോചെ സാധ്യമായ എല്ലാ സഹായങ്ങളും ശ്രുതിക്ക് നല്‍കുമെന്നും പ്രഖ്യാപിച്ചു.
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അച്ഛന്‍ ശിവണ്ണനും അമ്മ സബിതയും, സഹോദരി ശ്രേയയുമുള്‍പ്പെടെ ഒമ്പതു പേരുടങ്ങുന്ന കുടുംബമൊന്നാകെ ശ്രുതിക്ക് നഷ്ടമായി. അപകട സമയത്ത് ജോലി സ്ഥലത്തായതിനാല്‍ ശ്രുതി രക്ഷപ്പെട്ടു. വിധി തനിച്ചാക്കിയ ശ്രുതിക്ക് പിന്നെ ഏക തുണയുണ്ടായിരുന്നത് പ്രതിശ്രുത വരന്‍ ജെന്‍സണ്‍ ആയിരുന്നു. ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
എന്നാല്‍ വിധി ക്രൂരമായി ശ്രുതിയെ വേട്ടയാടുകയായിരുന്നു.
സെപ്തംബര്‍ 10ന് കൊടുവള്ളിക്ക് പോകുമ്പോള്‍ കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാതയില്‍ വെള്ളാരം കുന്നിനു സമീപം വച്ച് ശ്രുതിയും ജെന്‍സണും സഞ്ചരിച്ച വാന്‍ ബസുമായി കൂട്ടിയിടിച്ചു. ശ്രുതിയും ജെന്‍സണുമുള്‍പ്പെടെ ഒമ്പതു പേര്‍ക്ക്് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ജെന്‍സണും വൈകാതെ ശ്രുതിയെ വിട്ടുപോയി. പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ് ശ്രുതി. വിധിയുടെ തുടരെത്തുടരെയുള്ള പ്രഹരങ്ങളില്‍ തളര്‍ന്നു പോയ ശ്രുതിക്കു മുന്നിലേക്കാണ് സഹോദരന്റെ സ്്‌നേഹവും പിന്തുണയും കതുതലുമായി ബോചെ എത്തിയത്.