സ്‌കൂള്‍ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തം,
മാര്‍ഗരേഖ വന്നതോടെ ആശങ്ക മാറിയെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാര്‍ഗരേഖ വന്നതോടെ ആശങ്ക മാറി. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തി സ്‌കൂള്‍ തുറക്കുന്ന ആദ്യത്തെ സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു. നാക്ക് പിഴ എല്ലാവര്‍ക്കും സംഭവിക്കും. ഇത് മനുഷ്യ സഹജമാണ്. ആക്ഷേപിക്കുന്നവര്‍ക്ക് സന്തോഷം കിട്ടുന്നെങ്കില്‍ സന്തോഷിക്കട്ടെ. ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ല. നേമത്ത് അക്കൗണ്ട് പൂട്ടിയതില്‍ ബിജെപിക്ക് വാശിയും വൈരാഗ്യമുള്ളവരുണ്ടെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.