ബിഗ് ഓഫറുമായി ബിഗ് ബസാര്‍; 1,500 രൂപയ്ക്ക് ഷോപ്പ് ചെയ്താല്‍ 1,000 രൂപ തിരികെ ലഭിക്കും
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് ഓഫറുമായി ബിഗ് ബസാര്‍. 1,500 രൂപയ്ക്ക് പര്‍ച്ചേഴ്‌സ് ചെയ്താല്‍ 1,000 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കും. മെയ് 22 മുതല്‍ മെയ് 31 വരെയാണ് ബിഗ് ബസാറിന്റെ 'ബിലീവ് ഇറ്റ് ഓര്‍ നോട്ട് ഓഫര്‍' ലഭിക്കുക. ഓഫറിന് പുറമേ സൗജന്യ ഹോം ഡെലിവറിയും ബിഗ് ബസാര്‍ ലഭ്യമാക്കും. വെറും 2 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുമെന്നും ബിഗ് ബസാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബിഗ് ബസാര്‍ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ ഷോപ്പ് (Bigbazaar.com) എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ഷോപ്പ് ചെയ്യാനാകും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് സുരക്ഷിതരായി വീട്ടിലിരുന്ന തന്നെ ഉത്പന്നങ്ങള്‍ വാങ്ങാനാകും. ആദ്യമായാണ് ബിഗ് ബസാര്‍ ഇത്തരത്തിലുള്ളൊരു ഓഫര്‍ ലഭ്യമാക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് നടത്താന്‍ സാധിക്കാത്തവര്‍ക്ക് തൊട്ടടുത്ത ബിഗ് ബസാര്‍ സ്റ്റോര്‍ സന്ദര്‍ശിച്ച് ഉത്പന്നങ്ങള്‍ വാങ്ങാനാകും. ഇതുവഴിയും ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
ഇതുകൂടാതെ രാജ്യത്തെ മുഴുവന്‍ സ്റ്റോറുകളിലും 1,500ലധികം ദൈനംദിന ഉപയോഗ ഇനങ്ങള്‍ വന്‍ വിലക്കുറവോടെ ലഭ്യമാക്കുമെന്ന് ബിഗ് ബസാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 'ഹാര്‍ ദിന്‍ ലോവസ്റ്റ് പ്രൈസ്' എന്ന ഓഫറില്‍ ഹോം ഡെലിവറി, ഫാസ്റ്റ് ബില്ലിങ്, മാവ് പൊടിക്കല്‍ തുടങ്ങിയ മൂല്യവര്‍ദ്ധിത സേവനങ്ങളും ഉപഭോക്താക്കള്‍ക്കായി ബിഗ് ബസാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് മുമ്പും ബിഗ് ബസാര്‍ മെഗാ ഷോപ്പിങ് ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
സബ്‌സെ സേസ്റ്റ് ദിന്‍, പബ്ലിക് ഹോളിഡേ സെയില്‍, സ്മാര്‍ട്ട് സെര്‍ച്ച്, വെനസ്‌ഡേ ബസാര്‍, ഗ്രേറ്റ് ഇന്ത്യന്‍ ഹോം ഫെസ്റ്റിവല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിന്നുള്ള പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റ് റീട്ടെയില്‍ ശൃംഖലയാണ് ബിഗ് ബസാര്‍. രാജ്യത്തൊട്ടാകെയുള്ള 150 ഓളം നഗരങ്ങളില്‍ ബിഗ് ബസാര്‍ സ്റ്റോറുകളുണ്ട്. ബിഗ് ബസാര്‍ ജെന്‍നെക്സ്റ്റ് ഗ്രൂപ്പ് എന്ന സ്ഥാപനവും ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ കീഴിലുണ്ട്. ഡിജിറ്റല്‍ സ്‌ക്രീനുകള്‍, സിറ്റ്-ഡൗണ്‍ ചെക്ക് ഔട്ടുകള്‍, സ്മാര്‍ട്ട് കസ്റ്റമര്‍ സേവനം എന്നിവയാണ് ജെന്‍നെക്സ്റ്റ് ഗ്രൂപ്പ് ലഭ്യമാക്കുന്നത്.