അന്വേഷണവുമായി സഹകരിക്കും; ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ആരെയും പേടിക്കേണ്ട കാര്യമില്ലെന്ന് സ്വപ്‌ന
 


തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ് . കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികളോട് പറയും. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് കിട്ടിയിട്ടില്ല. ഇഡി നോട്ടീസിനെപ്പറ്റി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇ മെയിലില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. സമന്‍സ് കിട്ടിയാല്‍ ഹാജരാകുമെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. 

കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം അന്വേഷണ ഏജന്‍സികള്‍ക്കാണെന്ന് സ്വപ്ന പറഞ്ഞു. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പറഞ്ഞുള്ള സ്വപ്നയുടെ ഓഡിയോ ക്ലിപ്പാണ് കസ്റ്റഡിയിലിരിക്കെ പുറത്ത് വന്നത്. ഇത് തന്നെക്കൊണ്ട് പറയിപ്പിച്ച കാര്യങ്ങളാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.എന്‍ഐഎ അന്വേഷണത്തിലേക്ക് എത്തിയത് ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്നും താന്‍ വായ തുറക്കാതിരിക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നും സ്വപ്ന ആരോപിച്ചിരുന്നു

ശിവശങ്കറിനെ പേടിയില്ല. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന തനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. പറഞ്ഞ കാര്യങ്ങള്‍ നൂറ് ശതമാനം സത്യമാണ്. ശിവശങ്കര്‍ എന്ന വ്യക്തിയെ കുറിച്ചും അദ്ദേഹത്തിന്റെ ആരോപങ്ങളെക്കുറിച്ചും ആണ് പറയാന്‍ ഉള്ളത്. നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് തുറന്നു പറയാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സ്വപ്ന വ്യക്തമാക്കി.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media