വിപണി ഇന്നും നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: വിപണി ഇന്നും നഷ്ടടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 15,700 നിലവാരത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 135.05 പോയന്റ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, സിപ്ല, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് ഇന്ന് നഷ്ടം നേരിട്ടത്. അതേസമയം ഭാരതി എയര്‍ടെല്‍ ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ്, ഡിവീസ് ലാബ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.
സെക്ടറുകളില്‍ നിഫ്റ്റി മെറ്റല്‍, ഐടി സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ഓട്ടോ, ബാങ്ക്, എനര്‍ജി, ഫാര്‍മ സെക്ടറുകള്‍ സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്.ാപ് സൂചികകള്‍ക്കും ഇന്ന് നേട്ടമുണ്ടാക്കാനായില്ല. രൂപയുടെ മൂല്യത്തില്‍ 9 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 74.37 നിരവാരത്തിലാണ് ക്ലോസ്ചെയ്തത്.