സിപിഎം ഏല്‍പിക്കുന്ന ചുമതല ചെയ്യും: കെ.പി. അനില്‍കുമാര്‍
കോഴിക്കോട്: സിപിഎമ്മില്‍ നിന്ന് തനിക്ക് കിട്ടുന്നത് തികച്ചും വ്യത്യസ്ഥമായ അനുഭവമെന്ന് കെ പി അനില്‍കുമാര്‍. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കും. സിപിഎമ്മില്‍ ചേര്‍ന്ന ശേഷം കോഴിക്കോട് എത്തിയ അനില്‍ കുമാറിന് സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് ഇപ്പോള്‍ കാഴ്ചക്കാരന്റെ റോള്‍ മാത്രമാണ്. ഡി സി സി പ്രസിഡണ്ടുമാരെ നിയന്ത്രിച്ചിരുന്ന താന്‍ ഒരു ഡി സി സി പ്രസിഡണ്ട് സ്ഥാനത്തിനായി വാശി പിടിക്കുമോയെന്നും കെ പി അനില്‍ കുമാര്‍ ചോദിച്ചു