രാജ്യത്ത് പുതിയതായി 41,806 പേര്‍ക്ക് കോവിഡ്; 581 പേര്‍ രോഗം ബാധിച്ച് മരിച്ചു
രാജ്യത്ത് പുതിയതായി 41,806 പേര്‍ക്ക് കോവിഡ്; 581 പേര്‍ രോഗം ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 41,806 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലേത്തേതിനേക്കാള്‍ 7.7 ശതമാനം കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സമയത്തിനിടെ 39,130 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 581 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. 2.21 ശതമാനം. 2.15 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 ദിവസമായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ്.
നിലവില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,637 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 8602 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയും 2458 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്നാടുമാണ് പിന്നില്‍.
അതേസമയം രാജ്യത്ത് ഇതുവരെ 39,13,40,491 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. ഇന്നലെ 34,97,058 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.