ദില്ലി വായുമലിനീകരണം: അടിയന്തിര യോഗം 
വിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി



ദില്ലി: രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ദില്ലി, ഹരിയാന, യുപി , പഞ്ചാബ്  സംസ്ഥാനങ്ങളുടെ യോഗമാണ് വിളിക്കേണ്ടത്. വായു മലിനീകരണം കുറയ്ക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടണമെന്നാണ് സുപ്രീം കോടതി നിലപാട്.

വായു മലിനീകരണം നേരിടാന്‍ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ പറഞ്ഞു. ദില്ലിയില്‍ മാത്രമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുത്. ദില്ലിക്കൊപ്പം അയല്‍ സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നനും ദില്ലി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാംങ്മൂലത്തില്‍ പറയുന്നു.കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതല്ല മലിനീകരണത്തിന് കാരണമെന്ന് കേന്ദ്രം നിലപാടെടുത്തു. വായു മലിനീകരണത്തില്‍ 10 ശതമാനത്തിന് താഴെ മാത്രമേ വൈക്കോല്‍ കത്തിക്കുന്നതിലൂടെ കാരണമകുന്നുള്ളൂവെന്ന് കേന്ദ്രം പറഞ്ഞു. ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് ദില്ലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

മലിനീകരണം അടിയന്തിരമായി കുറക്കാനുള്ള സംവിധാനങ്ങള്‍ എന്താണെന്ന് കോടതി ചോദിച്ചു. എന്തെങ്കിലും മെഷീനുകള്‍ വേണമെങ്കില്‍ വാങ്ങണം, ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ താത്കാലികമായി നിയമിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ഇക്കാര്യങ്ങള്‍ ദില്ലി സര്‍ക്കാരാണ് പറയേണ്ടതെന്ന് കേന്ദ്രം മറുപടി നല്‍കി. മലിനീകരണം തടയുന്നതില്‍ രാഷ്ട്രീയമില്ല. റോഡിലെ പൊടിയാണ് മലിനീകരണത്തിന്റെ ഒരു കാരണമെന്നും കേന്ദ്രം പറഞ്ഞു.

സര്‍ക്കാരുകളുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി വാക്കാല്‍ വിമര്‍ശിച്ചു. മലിനീകരണം തടയാന്‍ അടിയന്തരമായി നടപടി വേണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറച്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങളും വാഹനങ്ങളും മാലിന്യം കത്തിക്കുന്നതും വൈക്കോല്‍ കത്തിക്കുന്നതുമാണ് വായു മലിനീകരണത്തിന് കാരണമെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്ന് പറഞ്ഞ കോടതി നാളെ എത്ര വൈകിയാലും കേസ് വീണ്ടും പരിഗണിക്കാമെന്ന് പറഞ്ഞ് ഇന്നത്തെ വാദം അവസാനിപ്പിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media