പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് ടാറ്റ മോട്ടോർസ്
പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ വാഹനനിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 2021 മേയ് 8 മുതല്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കല്‍ക്കാണ് വില വര്‍ദ്ധന ബാധകമാകുകയെന്ന് കമ്പനി പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു. വേരിയന്റിനെയും മോഡലിനെയും ആശ്രയിച്ച് ശരാശരി 1.8 ശതമാനം വില വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്. മെയ് 7-നോ അതിനുമുമ്പോ വാഹനങ്ങള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഈ വില വര്‍ദ്ധന ബാധകമാകില്ല.
ഉരുക്ക്, വിലയേറിയ ലോഹങ്ങള്‍ തുടങ്ങിയ സാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധനവാണ് വിലക്കയറ്റത്തിന് കാരണമെന്ന് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ടാറ്റ മോട്ടോഴ്‌സ് ഈ വര്‍ഷം നടപ്പിലാക്കുന്ന രണ്ടാമത്തെ വില വര്‍ദ്ധനയാണിത്. നേരത്തെ ജനുവരിയിലും വില വര്‍ദ്ധിപ്പിച്ചിരുന്നു. അന്ന് 26000 രൂപ വരെയാണ് കമ്പനി വില വര്‍ദ്ധിപ്പിച്ചത്. ഇതിനകം തന്നെ കാറുകള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ താല്‍പ്പര്യം കണക്കിലെടുത്ത്, എല്ലാ ബുക്കിംഗുകള്‍ക്കും ഞങ്ങള്‍ വില പരിരക്ഷ നല്‍കുന്നുണ്ട്. ഫെബ്രുവരിയില്‍ കമ്പനി പുതിയ മോഡല്‍ സഫാരി പുറത്തിറക്കിയിരുന്നു. ഉടന്‍ തന്നെ ഇലട്രിക് കാറുകള്‍ പുറത്തിറക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്. ബ്രാന്‍ഡിലുള്ള തുടര്‍ച്ചയായ വിശ്വാസത്തിന് ഞങ്ങളുടെ ഉപഭോക്താക്കളോട് ഞങ്ങള്‍ നന്ദിയുള്ളവരാണെന്നും കമ്പനി വക്താവ് പറഞ്ഞു .