അഭിഭാഷകനെതിരെ കേസെടുത്തതിന് അധിക്ഷേപം
 ജില്ലാ ജഡ്ജിക്കെതിരെ വനിതാ സിഐയുടെ പരാതി



കോഴിക്കോട്: കോഴിക്കോട് ജില്ലാ ജഡ്ജിക്കെതിരെ  പരാതിയുമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. കോഴിക്കോട് ജില്ലാ ജഡ്ജി പി. രാഗിണിക്കെതിരെ ടൗണ്‍ സിഐ അനിതകുമാരിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക്   പരാതി നല്‍കിയത്. ജില്ലാ കോടതിയിലെ  അഭിഭാഷകനെതിരെ കേസ് എടുത്തതിന് തന്നെ വിളിച്ചുവരുത്തി അധിക്ഷേപിച്ചെന്നാണ് പരാതി. പരാതിയെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്ജ് പറഞ്ഞു. 

മോഷണക്കേസ് പ്രതിയെ കോടതി വളപ്പില്‍ വച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസ് സംഘത്തെ തടഞ്ഞതിനാണ് കോഴിക്കോട് കോടതിയിലെ അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ നേതാവുമായ പിവി മോഹന്‍ലാലിനെതിരെ ബുധനാഴ്ച ടൗണ്‍ പൊലീസ് കേസെടുത്തത്. സംഭവത്തെത്തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ ജില്ലാ ജഡ്ജിയെ പ്രതിഷേധമറിയിച്ചു. പിന്നാലെയാണ് ടൗണ്‍ സിഐ അനിതകുമാരിയെ ജഡ്ജി പി. രാഗിണി വിളിച്ചുവരുത്തിയത്. 

ജഡ്ജി തന്നെ അധിക്ഷേപിക്കുകയും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് അനിത കുമാരിയുടെ പരാതി. അഭിഭാഷകനെതിരെ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടതായും അനിതകുമാരി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലുണ്ട്. പരാതി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷണര്‍  പറഞ്ഞു. അതേസമയം ടൗണ്‍ സിഐക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media