ഇന്‍ഡസ് ഈസി ക്രെഡിറ്റ്' അവതരിപ്പിച്ച് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്.
ഇന്‍ഡസ് ഈസി ക്രെഡിറ്റ്' അവതരിപ്പിച്ച് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു തന്നെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധ്യമാക്കുന്ന സമഗ്രമായ ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്ഫോമാണ് 'ഇന്‍ഡസ് ഈസി ക്രെഡിറ്റ്'. നിലവിലെ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്കും മറ്റ് ബാങ്ക് ഉപഭോക്താക്കള്‍ക്കും 'ഇൻഡസ് ഈസി ക്രെഡിറ്റ്' ഉപയോഗിക്കാം. സങ്കീർണമായ പേപ്പര്‍ ഇടപാടുകളില്ലാതെ വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും എളുപ്പം നേടാൻ ഈ പ്ലാറ്റ്ഫാമില്‍ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.
ഇന്‍ഡസ് ഈസി ക്രെഡിറ്റ്' ഇന്ത്യയുടെ പൊതു ഡിജിറ്റല്‍ അടിസ്ഥാന സൗകര്യമായ 'ഇന്ത്യാസ്റ്റാക്കി'ന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. പൂര്‍ണമായും പേപ്പര്‍ രഹിതമാണ് ഇതിൽ ഇടപാടുകൾ. കെവൈസിയും തൊഴില്‍ വിവരങ്ങളും ഡിജിറ്റലായി പരിശോധിക്കുക, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ വിശകലനം ചെയ്യുക തുടങ്ങിയ നിരവധി നടപടികൾ സ്റ്റാക്കിന്റെ സഹായത്തോടെയാണ് അരങ്ങേറുക. വിപുലമായ അനലിറ്റിക്സ്, മെഷീന്‍ ലേണിങ് അടിസ്ഥാനമാക്കിയാണ് തത്സമയം അപേക്ഷകന്റെ വായ്പാ യോഗ്യത കണക്കാക്കുന്നത്. തുടർന്ന് വീഡിയോയിലൂടെ കെവൈസി പൂര്‍ത്തിയാവും. വായ്പയ്ക്ക് ഡിജിറ്റൽ രൂപത്തിൽ അംഗീകാരം ലഭിക്കുന്നതിന് പിന്നാലെ പണം അപേക്ഷകന്റെ അക്കൗണ്ടിലേക്കെത്തും. ഇൻഡസ് ഈസി ക്രെഡിറ്റ് ഉപയോഗിക്കുന്നവർക്ക് ബ്രാഞ്ച് സന്ദര്‍ശിക്കേണ്ട ആവശ്യമില്ല .