വിപണിയില്‍ വന്‍ത്തകര്‍ച്ച.
ഇന്ന് ബുധനാഴ്ച്ച വിപണിയില്‍ വന്‍ത്തകര്‍ച്ച യിലാണ് ക്ലോസ് ചെയ്തത് . അവസാന മണിക്കൂറില്‍ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 931 പോയിന്റ് ഇടറി 49,120 നിലയിലേക്ക് പതിക്കുന്നതിന് വിപണി സാക്ഷിയായി. ഒടുവില്‍ അവസാന മണി മുഴങ്ങുമ്പോള്‍ 871 പോയിന്റ് നഷ്ടത്തില്‍ 49,180 എന്ന നിലയിലാണ് സെന്‍സെക്‌സ് വ്യാപാരം പൂര്‍ത്തിയാക്കിയത് (1.74 ശതമാനം ഇടര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ വന്‍ത്തകര്‍ച്ച ദൃശ്യം. 265 പോയിന്റ് നഷ്ടത്തില്‍ 14,549 എന്ന നിലയില്‍ ഇന്ന് നിഫ്റ്റി ഇടപാടുകള്‍ മതിയാക്കി (1.79 ശതമാനം ഇടര്‍ച്ച.
സെന്‍സെക്‌സില്‍ ആകെ രണ്ടു ഓഹരികള്‍ മാത്രമേ നേട്ടത്തില്‍ കാലുറപ്പിച്ചുള്ളൂ. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഏഷ്യന്‍ പെയിന്റ്‌സും ഇക്കൂട്ടത്തില്‍പ്പെടും. ബാക്കിയെല്ലാവരും ബുധനാഴ്ച്ച വലിയ നഷ്ടം പേറി. 4 ശതമാനത്തിലേറെ വീണ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് നഷ്ടം നേരിട്ടവരില്‍ പ്രധാനി. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ഐടിസി, എന്‍ടിപിസി, ഓഎന്‍ജിസി ഓഹരികളിലും കാര്യമായ പതര്‍ച്ച കാണാം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ഐടിസി, എസ്ബിഐ എന്നീ എട്ടു സ്‌റ്റോക്കുകളുടെ തകര്‍ച്ചയില്‍ സെന്‍സെക്‌സില്‍ നിന്നും 600 പോയിന്റാണ് ചോര്‍ന്നത്. മേല്‍പ്പറഞ്ഞ ഓഹരികളെല്ലാം 1.5 ശതമാനത്തിനും 4 ശതമാനത്തിനും ഇടയില്‍ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. എന്‍എസ്ഇയില്‍ സിപ്ല മാത്രമാണ് കാര്യമായ നേട്ടം കണ്ടെത്തിയുള്ളൂ. നിഫ്റ്റിയിലെ 47 ഓഹരികളും ചുവപ്പിലാണ് ദിനം പൂര്‍ത്തിയാക്കിയത്.