രണ്ടായിരത്തി ഇരുപത്തി മൂന്നിലെ മറ്റൊരു ഹിറ്റ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫ്. കേരളക്കര നേരിട്ട മഹാപ്രളയം 2018ലൂടെ ബി?ഗ് സ്‌ക്രീനില്‍ എത്തിയപ്പോള്‍ ഓരോ പ്രേക്ഷകന്റെയും നെഞ്ച് നീറി. കണ്ണുകളെ ഈറനണിയിച്ചു. വലിയ പ്രമോഷനോ ഹൈപ്പോ ഒന്നും ഇല്ലാതെ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസും പ്രേക്ഷക മനസ്സും കീഴടക്കി മുന്നേറുകയാണ്.
കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യ ഷോ മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന്റെ, കേരളത്തില്‍ നിന്നുള്ള ആദ്യ വാരാന്ത്യ കളക്ഷന്‍ 10 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 1.85 കോടി ആയിരുന്നെങ്കില്‍ രണ്ടാം ദിനമായ ശനിയാഴ്ച നേടിയത് 3.2- 3.5 കോടി ആയിരുന്നു. ഇതിനെയൊക്കെ മറികടന്നാണ് ഞായറാഴ്ചത്തെ നേട്ടം. 4 കോടിയിലേറെയാണ് ഞായറാഴ്ച നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി ധര്‍മജന്‍ ആണ് തിരക്കഥ