500 കോടി നിക്ഷേപിക്കും, ലക്ഷ്യം 100 ക്ലിനിക്കുകള്‍
 

എആര്‍എംസി ഐവിഎഫ്  ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ്  ഏറ്റെടുക്കുന്നു


 

 



കോഴിക്കോട്: രാജ്യത്തെ വന്ധ്യതാനിവാരണ ചികിത്സാരംഗത്തെ പ്രമുഖരായ ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ്  ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ARMC IVF ഫെര്‍ട്ടിലിറ്റി ക്ലിനിക് ശൃംഖലയുടെ മുഖ്യ ഓഹരികള്‍ ഏറ്റെടുക്കുന്നു. 2.9 ബില്യണ്‍ യു.എസ് ഡോളര്‍ വരുമാനമുള്ള സി.കെ.ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് 500 കോടിയിലധികം രൂപ മുടക്കിയാണ് അവരുടെ ക്ലിനിക്കുകളുടെ ശൃംഖല വ്യാപിക്കുന്നത്. നിലവില്‍ 30 സെന്ററുകള്‍ ഉള്ള സ്ഥാപനം  കേരളം, കര്‍ണാടക, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലേക്ക് കൂടി സാന്നിധ്യം ഉറപ്പിക്കുവാനുള്ള പദ്ധതിയാണ് ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് ലക്ഷ്യമിടുന്നത്. ഇതോടെ ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് എണ്ണം 37 ആയി ഉയരും. 

 സി.കെ ബിര്‍ള ഗ്രൂപ്പിന് ഇപ്പോള്‍തന്നെ കൊല്‍ക്കത്ത, ജയ്പൂര്‍, ഗുരുഗ്രാം, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉയര്‍ന്ന സാങ്കേതികസംവിധാനങ്ങളും മികച്ച സൗകര്യങ്ങളുമുള്ള ആശുപത്രികളുണ്ട്. മൂന്ന് വര്‍ഷക്കാലംകൊണ്ടാണ് വന്ധ്യതാനിവാരണ ചികിത്സാരംഗത്ത് ഇന്ത്യയിലെ അതിവേഗം വളരുന്ന ഏറ്റവും വിശ്വസനീയമായ 'ഫെര്‍ട്ടിലിറ്റി കെയര്‍ ബ്രാന്‍ഡായി ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് ഉയര്‍ന്നത്. 
 
2009 ഇല്‍ രാജ്യത്തെ പ്രമുഖ വന്ധ്യതാ ചികിത്സ വിദഗ്ദനായ ഡോ കുഞ്ഞിമൊയ്തീന്റെ നേതൃത്വത്തില്‍ ആരംഭിച്ച എആര്‍എംസി ഐവിഎഫ് വന്ധ്യതാ ചികിത്സ ശൃംഖല ദക്ഷിണേന്ത്യയിലെ ഏഴു വിവിധ നഗരങ്ങളിലായി ഇതിനോടകം തന്നെ അനവധി ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുവാന്‍ കാരണമായിട്ടുണ്ട്. എല്ലാ ആധുനിക ചികിത്സാ സൗകര്യങ്ങളും ലഭ്യമായ ഈ കേന്ദ്രങ്ങളെല്ലാം തന്നെ ചികിത്സാ മികവിന്റെ കേന്ദ്രങ്ങളും ആണ്.വന്ധ്യതാ നിവാരണ വിദഗ്ധരും ആന്‍ഡ്രോളജിസ്റ്റുകളും കൗണ്‍സിലര്‍മാരും ചേര്‍ന്ന ഒരു മള്‍ട്ടി-ഡിസിപ്ലിനറി സമീപനത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും മികച്ച ചികിത്സ പ്രോത്സാഹിപ്പിക്കുന്നതിനും കാന്‍സര്‍ രോഗികള്‍ക്കുള്ള അണ്ഡാശയ കോശങ്ങള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ വിദഗ്ധരാരയവരരെ പങ്കാളികളാകുന്നതില്‍ സമഗ്ര സമീപനമുണ്ടെന്നും ഏറ്റെടുക്കല്‍ പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ സികെ ബിര്‍ള ഹെല്‍ത്ത്കെയര്‍ സ്ഥാപക അവന്തി ബിര്‍ള പറഞ്ഞു. ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് നല്‍കുന്ന 'ഓള്‍ ഹാര്‍ട്ട്, ഓള്‍ സയന്‍സ്' എന്ന ആശയത്തിലൂടെ  ഗര്‍ഭധാരണസംബന്ധിയായ ശാസ്ത്രത്തിന്റെ സമഗ്രമായ പരിചരണം ചികിത്സതേടുന്നവര്‍ക്ക് നല്‍കുക എന്നതാണ ലക്ഷ്യം്.
ഈ പദ്ധതിയിലൂടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ചികിത്സയില്‍ ലോകത്തിലെ ഏറ്റവും വിശ്വസനീയവും പ്രശസ്തവുമായ സ്ഥാപനം കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടിലേക്ക് ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് കൂടുതല്‍ അടുക്കുകയാണെന്ന് സി.കെ ബിര്‍ള ഹെല്‍ത്ത്കെയര്‍ വൈസ് ചെയര്‍മാന്‍ അക്ഷത് സേത്ത് പറഞ്ഞു.എആര്‍എംസിയും അതിന്റെ സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. കെ.യു. കുഞ്ഞിമൊയ്തീന്‍ തെക്കേ ഇന്ത്യയിലെ രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സാ സേവനം ചെയ്തിട്ടുണ്ടെന്നും ഈ പങ്കാളിത്തത്തിലൂടെ  ഈ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നത് തുടരുമെന്നും അവര്‍ പറഞ്ഞു.
വന്ധ്യതാ നിവാരണ ചികിത്സയുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിപുലമായ ചികിത്സകള്‍ നല്‍കുന്നതിന് ബി.എഫ്.ഐയുടെ ആഗോള വൈദഗ്ധ്യം, അത്യാധുനിക ഉപകരണങ്ങള്‍, മികച്ച വിജയ നിരക്ക് എന്നിവ പ്രയോജനപ്പെടുത്തുമെന്ന് ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് ചീഫ് ബിസിനസ് ഓഫീസര്‍ അഭിഷേക് അഗര്‍വാള്‍ പറഞ്ഞു. ഐ.വി.എഫിന് പുറമെ പുരുഷ വന്ധ്യത ചികിത്സ, ലാപ്രോസ്‌കോപ്പിക് സേവനങ്ങള്‍, ജനിതക സ്‌ക്രീനിംഗ്, രോഗനിര്‍ണ്ണയം, അണ്ഡ-ബീജ ദാതാക്കളുടെ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സമഗ്രമായ സേവനങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റെടുക്കലിന് ശേഷവും ഈ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. കെ.യു. കുഞ്ഞിമൊയ്തീനും സംഘവും ഉള്‍പ്പെടെ നിലവിലുള്ള എ.ആര്‍.എം.സി ടീം മേല്‍നോട്ടം വഹിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media