മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി തുറക്കും


മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി തുറക്കും. അഞ്ചുമണിയോടെയാവുംരണ്ടാമത്തെ ഷട്ടര്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തുക. സെക്കന്‍ഡില്‍ 830 ഘന അടി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാല്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്.


നിലവില്‍ ഇപ്പോള്‍ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറന്നിട്ടുണ്ട്. ഇത് 30 സെന്റിമീറ്ററായി ഉയര്‍ത്തും. മറ്റൊരു ഷട്ടര്‍ കൂടി 30 സെന്റിമീറ്ററായി തുറക്കും. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ 141.80 അടിയായി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നിരുന്നു.

അതേസമയം മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷന്‍ തമിഴ്നാടിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേരളം ഉന്നയിച്ച ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെതിരെയാണ് കേരളം പരാതി നല്‍കിയത്. വസ്തുതുതാ വിശദീകരണം നല്‍കാന്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയോട് ജലകമ്മിഷന്‍ നിര്‍ദേശം നല്‍കി.

ഇന്നലെ പുലര്‍ച്ചെയോടെയാണ് തമിഴ്നാട് മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്ത് ഷട്ടറുകള്‍ തുറന്നത്. പുലര്‍ച്ചെ തന്നെ വീടുകളില്‍ വെള്ളം കയറിയതും ആശങ്ക സൃഷ്ടിച്ചതും പ്രതിഷേധങ്ങള്‍ക്ക് കാരണമായി. തമിഴ്നാടിന്റെ നടപടി ഒരു സര്‍ക്കാരും ഒരു ജനതയോടും ചെയ്യാന്‍ പാടില്ലാത്തതാണെന്ന് വിമര്‍ശിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിഷയം സുപ്രിംകോടതിയില്‍ ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media