തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കോടികളുടെ തട്ടിപ്പ്; അന്വേഷണം ആവശ്യപ്പെട്ട് കത്ത്
തിരുവനന്തപുരം: ചെയ്യാത്ത പണികളുടെ പേരില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കോടികളുടെ തട്ടിപ്പ്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കത്ത് നല്‍കി.ചെയ്യാത്ത മരാമത്ത് പണികളുടെ പേരില്‍ രണ്ട് കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചെയ്യാത്ത പണികളുടെ പേരില്‍ കോടികള്‍ എഴുതിയെടുത്തതായി കണ്ടെത്തല്‍. 11 ഉദ്യോസ്ഥര്‍ക്കെതിരെയാണ് സംസ്ഥാന വിജിലന്‍സിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി കത്ത് നല്‍കിയത്.
പണിയാത്ത മതിലിനും കുളം നവീകരണത്തിനും ഉള്‍പ്പെടെ ബില്‍ എഴുതിയെടുത്തെന്ന് കണ്ടെത്തല്‍. തട്ടിപ്പ് മാവേലിക്കര എഞ്ചിനീയറുടെ കീഴിലാണ് നടന്നത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ബോര്‍ഡ് സെക്രട്ടറിയും പ്രസിഡന്റും കത്ത് നല്‍കി. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടും സംസ്ഥാന വിജിലന്‍സിന് കൈമാറി.