ഡോ. പി.എ. ലളിത അവാര്‍ഡ്  പാലിയം ഇന്ത്യക്കും, ഡോ. സുരേഷ് കുമാറിനും
 


കോഴിക്കോട്: ഡോ. പി.എ. ലളിത അവാര്‍ഡ്  പാലിയം ഇന്ത്യക്കും, ഡോ. സുരേഷ് കുമാറിനും. 50,000 രൂപ വീതമാണ് അവാര്‍ഡ്. സ്വാന്തന പരിചരണ രംഗത്തെ മികച്ച സേവനത്തിനുള്ള സ്‌പെഷല്‍ ജൂറി അവാര്‍ഡിന് സി.എച്ച് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ. എം. അബ്ദുള്ള അമീറലിയും അര്‍ഹനായി. മലബാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സ്ഥാപകയും, സാമൂഹിക സാംസ്‌കാരിക മേഖലിയിലെ നിറഞ്ഞ സാനിധ്യവും എഴുത്തുകാരിയുമായിരുന്ന ഡോ. പി.എ. ലളിതയുടെ പേരില്‍ നല്‍കി വരുന്ന നാലാമത്  അവാര്‍ഡാണിത്. മികച്ച വനിതാ സംരഭക, ഡോക്ടര്‍മാരിലെ എഴുത്തുകാര്‍, മനസലിവുള്ള ഡോക്ടര്‍മാര്‍ എന്നീ മേഖലകളിലാണ് നേരത്തെ അവാര്‍ഡുകള്‍ നല്‍കിയിട്ടുള്ളത്. 

 മികച്ച സ്വാന്തന പരിചരണം  മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ അവാര്‍ഡുകള്‍.   ഡോ. എം.ആര്‍ രാജഗോപാലിന്റെ  സാരഥ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പാലിയം ഇന്ത്യ ഈ മേഖലില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചുവരുന്നു. സ്വാന്തന പരിചരണമെന്ന ഒരു ശാഖയെ ആദ്യമായി പരിചയപ്പെടുത്തുന്നതും ഡോ. രാജഗോപാലാണ്. 

വൈദ്യശാസ്ത്ര ബിരുദം ധന സമ്പാദനത്തിനല്ല സാമൂഹ്യ സേവനത്തിനാകണമെന്ന  മാതൃക ഉയര്‍ത്തിക്കാട്ടിയ ആളാണ്  ഡോ. എം.ആര്‍ രാജഗോപാലിന്റെ ശിഷ്യന്‍ കൂടിയായ ഡോ. സുരേഷ് കുമാര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ (ഐപിഎം) ഡയറക്ടറായ ഡോ. സുരേഷ് കുമാര്‍  സ്വാന്തന പരിചരണത്തിന്റെ ആവശ്യകതയും മഹത്വവും  പൊതുജനങ്ങളിലേക്കെത്തിക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കി. ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണത്തിലുള്ള സ്വാന്തന ചികിത്സാ പരിപോഷണ കേന്ദ്രത്തിന്റേയും ഡയറക്ടറാണ്. തന്റെ ജീവിതം തന്നെ സ്വാന്തന ചികിത്സക്കായി മാറ്റി വച്ച അദ്ദേഹം മൂന്നു പതിറ്റാണ്ടുകളായി സ്വാന്തന ചിക്തിസാ മേഖലയിലെ ഫാക്കല്‍റ്റിയായും ചികിത്സകനായും ഇന്ത്യയിലും വിദേശത്തുമായി പ്രവര്‍ത്തിച്ചു വരുന്നു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media