മൂന്നു തവണ തുണച്ച ക്ലോക്ക് ഇക്കുറി എ.കെ.ശശീന്ദ്രനില്ല, അത്  പി.കെ.ശശീന്ദ്രന്; ദേവര്‍കോവിലിന്റെ ഗ്ലാസും പോയി 



കോഴിക്കോട്: എലത്തൂരില്‍ എ.കെ.ശശീന്ദ്രന് തിരിച്ചടിയായി അജിത്ത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥി പി.കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചു.കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ക്ലോക്ക് ചിഹ്നത്തിലായിരുന്നു എ.കെ ശശീന്ദ്രന്‍ മത്സരിച്ചത്. കാഹളം മുഴക്കുന്ന മനുഷ്യന്‍ ആയിരിക്കും ഇക്കുറി ശശീന്ദ്രന്റെ ചിഹ്നം. പത്രിക സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം, എതിര്‍പ്പുമായി എ.കെ ശശീന്ദ്രന്‍ വിഭാഗം രംഗത്തെത്തി. നിയമപരമായി ക്ലോക്ക് ചിഹ്നം അനുവദിക്കാന്‍ ആകില്ലെന്നാണ് വാദം. പത്രികയില്‍ അജിത് പവാര്‍ വിഭാഗം പ്രസിഡന്റിന്റെ ഒപ്പ് ഇട്ടിട്ടില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡണ്ട് പി എം സുരേഷ് ബാബു പറഞ്ഞു.കോഴിക്കോട് സൗത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലിന് ഗ്ലാസ് ചിഹ്നം ഇത്തവണ ലഭിച്ചില്ല.

അഹമ്മദ് ദേവര്‍കോവിലിനു ബക്കറ്റ് ചിഹ്നം ആണ് അനുവദിച്ചത്. ദേവര്‍കോവില്‍ ഗ്ലാസ് ചിഹ്നത്തില്‍ പോസ്റ്റര്‍ അടിച്ചു പ്രചരണം തുടങ്ങിയിരുന്നു.2025 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ചിഹ്നങ്ങളുടെ ലിസ്റ്റില്‍ ഗ്ലാസ് ഉണ്ടായിരുന്നില്ല. 2021ല്‍ ഗ്ലാസ് ചിഹ്നത്തിലാണ് ഇടത് സ്വതന്ത്രനായി 
ദേവര്‍കോവില്‍ കോഴിക്കോട് സൗത്തില്‍ മത്സരിച്ച് ജയിച്ചത്. ഇക്കുറിയും ഗ്ലാസ് ചിഹ്നത്തിനായിരുന്നു അപേക്ഷ നല്‍കിയത്.ഗ്ലാസ് ചിഹ്നം അടിച്ച പോസ്റ്ററുമായി പ്രചാരണവും തുടങ്ങിയിരുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

a6r142

Leave a reply

Social Media