മാധ്യമങ്ങള്‍ ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല: സ്പീക്കര്‍
 


കോഴിക്കോട്: മാധ്യമങ്ങള്‍ ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സത്യം വിളിച്ചുപറയാന്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ 29ാം ബാച്ചിന്റെ ബിരുദദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണ്. മാധ്യമങ്ങളില്‍ എഡിറ്റര്‍മാരുടെ റോള്‍ ഇല്ലാതായി. ഇന്നത്തെ വാര്‍ത്ത ഏതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് തീരുമാനിക്കുന്നതിലേക്ക് എത്തി. ഭരണകൂടത്തിന്റെ പി.ആര്‍ ജോലി ചെയ്യുന്നവരായി മാധ്യമങ്ങള്‍ മാറി. ചില സമയത്തെങ്കിലും കേരളത്തിലെ മാധ്യമങ്ങള്‍ ക്വട്ടേഷന്‍ സംഘത്തെ പോലെ പ്രവര്‍ത്തിച്ചു. ചില വ്യക്തികളെ പിന്തുടര്‍ന്ന് ശരിപ്പെടുത്താന്‍ കൂട്ടുനിന്നു. വാര്‍ത്താ ഉറവിടങ്ങളുടെ ആധികാരികത ഉറപ്പാക്കണം. സമൂഹമാധ്യമങ്ങള്‍ക്ക് പിന്നാലെ പോകുന്നവരാകരുത് മാധ്യമങ്ങള്‍. രാഷ്ട്രീയക്കാരെ വിമര്‍ശിക്കുന്നത് പോലെ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിക്കാനും അവകാശമുണ്ട്. കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്നവരായി മാധ്യമങ്ങള്‍ മാറരുത്. അത്തരം രീതികളിലേക്ക് പോകാന്‍ പാടില്ല. സത്യം എല്ലാകാലത്തും വിളിച്ചുപറയാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നാം റാങ്ക് ജേതാവ് പി. മുഹമ്മദ് മിഖ്ദാദിന് മാതൃഭൂമി സ്വര്‍ണമെഡല്‍ സ്പീക്കര്‍ സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി ഡപ്യൂട്ടി എഡിറ്റര്‍ പി.പി ശശീന്ദ്രന്‍, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം എം. ഫിറോസ്ഖാന്‍, 24 ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റര്‍ ദീപക് ധര്‍മടം, മലയാള മനോരമ അസി. എഡിറ്റര്‍ വി.പി സുബൈര്‍, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് എ. ബിജുനാഥ്, ഐ.സി.ജെ അസോസിയേറ്റ് ഡയറക്ടര്‍ കെ. ചന്ദ്രഖേശരന്‍, പി.മുഹമ്മദ് മിഖ്ദാദ് സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും ജോ.സെക്രട്ടറി ഒ. സയ്യിദ് അലി ശിഹാബ് നന്ദിയും പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media