കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എയായ ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി സ്പീക്കര്‍ തിരഞ്ഞെടുത്തു. ഇതോടെ മമതബാനര്‍ജിക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. പാര്‍ട്ടി ഇതോടെ പിളരുകയും ചെയ്തു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ 58 എംഎല്‍എമാരുടെ പിന്തുണ ചൂണ്ടിക്കാട്ടി ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായും അഖ്രുജ്ജമാനെ ചീഫ് വിപ്പായും അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ രവീന്ദ്രനാഥ് ബോസിന് കത്ത് നല്‍കിയിരുന്നു. ഇത് സ്പീക്കര്‍ അംഗീകരിച്ചതായാണ് വിവരം.
തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന അവകാശവാദവുമായി വിമതസംഘം രംഗത്തെത്തിയത് മമതയെകടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഋതബ്രത ബാനര്‍ജിയെയും സന്ദീപന്‍ സാഹയെയും തൃണമൂല്‍ നേതൃത്വം നേരത്തെ പുറത്താക്കിയിരുന്നു. എന്നാല്‍, ആകെ 80 എംഎല്‍എമാരുള്ള പാര്‍ട്ടിയില്‍ മൂന്നില്‍ രണ്ട് ഭാഗത്തിലധികം (58 പേര്‍) അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് വിമതര്‍ അവകാശപ്പെടുന്നു. കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന്
രക്ഷപ്പെടാന്‍ ആവശ്യമായ പിന്തുണ ഇവര്‍ക്കുണ്ട്. ഇതോടെ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിനായി വിമതര്‍ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്.
smokcu
dxleau