കഴിഞ്ഞ അഞ്ച്ു മാസത്തിനിടെ കേരളത്തില്‍ പീഡനത്തിനിരയായത്
627 കുട്ടികള്‍; പൊലീസിന്റെ ഞെട്ടിക്കുന്ന കണക്ക്


 കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി പൊലീസിന്റെ പുതിയ കണക്ക്. സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടെ ബലാത്സംഗത്തിനിരയായത് 627 കുട്ടികളാണെന്നാണ് പുറത്ത് വരുന്ന കണക്ക്.
2021 ജനുവരി മുതല്‍ മെയ് മാസം വരെയുള്ള പൊലീസിന്റെ പുതിയ കണക്കാണ് പുറത്തു വിട്ടത്. ഈ കാലയളവില്‍ മാത്രം 15 കുട്ടികളാണ് കൊല്ലപ്പെട്ടത്. 89 കുട്ടികള്‍ തട്ടികൊണ്ട് പോകലിന് ഇരയായി. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളഉടെ എണ്ണം 1639 ആണ്.

കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 43 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും കണക്കുകളില്‍ വ്യക്തമാക്കുന്നു. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ പോലും ലൈംഗിക വൈകൃതത്തിന് ഇരയായെന്നും പൊലീസ് പുറത്തുവിട്ട കണക്കില്‍ ചൂണ്ടിക്കാട്ടുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media