ദില്ലി : കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകാതെയുണ്ടാകുമെന്ന് സൂചന. നിലവിലെ എല്ലാ മന്ത്രിമാരുടെയും യോഗം തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിക്ക് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയുടെ വിശാലയോഗം വിളിച്ച സാഹചര്യത്തിലാണ് മന്ത്രിസഭ പുനഃസംഘടനന സംബന്ധിച്ച അഭ്യൂഹം ശക്തമായത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉള്‍പ്പെടെ വകുപ്പുകളില്‍ മാറ്റത്തിന് ആലോചനയുണ്ടെന്നാണ് വിവരം. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി, ഇ.ശ്രീധരന്‍ തുടങ്ങിയവരുടെ പേരുകള്‍ നേതൃത്വം ചര്‍ച്ച ചെയ്തതായി ബിജെപി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ മാറ്റുന്നത് ഉള്‍പ്പെടെ പാര്‍ട്ടിയിലും അഴിച്ചുപണിയുണ്ടാകും.