കൊച്ചി: ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഇടവേള ബാബുവിന്റെ ആത്മകഥ 'ഇടവേളകളില്ലാതെ' പ്രകാശനം ചെയ്തു. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വച്ച് കേന്ദ്രമന്ത്രിയും അഭിനേതാവുമായ സുരേഷ് ഗോപി മോഹന്‍ലാലിന് ആദ്യ പ്രതി നല്‍കിയാണ് പ്രകാശനം കര്‍മ്മം നിര്‍വഹിച്ചത്. കെ.സുരേഷാണ് പുസ്തകം തയ്യാറാക്കിയത്. മോഹന്‍ലാലിന്റേതാണ് അവതാരിക. ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ ശ്വേതാ മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ധിഖ്, ജയസൂര്യ, എഴുത്തുകാരന്‍ കെ.സുരേഷ്, ലിപി പബ്ലിക്കേഷന്‍ ഉടമ ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.